
പാണഞ്ചേരി ടൗൺ വൈസ് മെൻസ് ക്ലബ്ബിൻറെ കുടുംബസംഗമവും അവാർഡ് വിതരണവും റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
പാണഞ്ചേരി ടൗൺ വൈസ് മെൻസ് ക്ലബ് നടത്തിയ കുടുംബസംഗമവും അവാർഡ് വി തരണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ ജോർജ് പൊടിപ്പാറ, വി.എം.രാധാകൃ ഷ്ണൻ എന്നിവരെ ആദരിച്ചു. പീച്ചി എസ്എച്ച്ഒ കെ.സതീഷ്കുമാർ, കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.ബേസിൽ ബേബി, ക്ലബ് സെക്രട്ടറി ബിജു പൊൻമണി, ട്രഷറർ പി.രമേഷ് എന്നിവർ പ്രസംഗിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
