
നടത്തറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഐക്യ നഗറിലെ മഹാത്മാഗാന്ധി കുടുംബ സംഗമവും അവാർഡ് ദാനവും മുൻ ഒല്ലൂർ എംഎൽഎ എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു
നടത്തറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഐക്യ നഗറിലെ മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും, മറ്റു മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും മുൻ ഒല്ലൂർ എംഎൽഎ എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിജോ ചുങ്കത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിന്ദു കാട്ടുങ്ങൽ, മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ, ഇ എസ് അനിരുദ്ധൻ, ജിത്തു ചാക്കോ, പ്രിയ വിൽസൺ ഗണേഷ് പാണ്ഡ്യൻ, ജോയ്സൺ അച്ചാണ്ടി, ശിവദാസ് മേലിക്കാട്ടിൽ, സജീവൻ പൊങ്ങണാമൂല, ഷെർലി മോഹൻ, അർജുനൻ തട്ടാം പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
