
കനത്ത മഴയിൽ തൃശ്ശൂർ മാരാർ റോഡിൽ ടാറിംഗ് ചെയ്യുന്നു; പ്രതിഷേധമായി പ്രതികരിച്ച് അഡ്വ. ഷാജി കോടംങ്കണ്ടത്ത്
തൃശ്ശൂരിൽ കനത്ത മഴയിൽ റോഡിൻറെ അറ്റകുറ്റപ്പണി നടത്തുന്നു. തൃശ്ശൂർ മാരാർ റോഡിലാണ് കനത്ത മഴയിലും റോഡ് ടാറിങ് നടത്തിക്കൊണ്ടിരുന്നത്.കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് സ്ഥലത്തെത്തി പണിക്കാരെ പറഞ്ഞു വിടണ്ട അവസ്ഥയാണ് ഉണ്ടായത്. .തൃശ്ശൂർ കോർപ്പറേഷന്റെ കീഴിലുള്ളതാണ് മാരാർ റോഡ്.വലിയ പ്രതിഷേധമുയർന്നതിനെ തുടർന്ന് ടാറിങ് നിർത്തിവക്കുകയായിരുന്നു.ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴയാണ് തൃശ്ശൂരിൽ ഉള്ളത്.കനത്ത മഴയിൽ തൃശ്ശൂർ നഗരത്തിൽ റോഡുകളിൽ വൻ വെള്ള കെട്ടും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു .ശങ്കരയ്യ റോഡിലെ വീടുകളിൽ വെള്ളം കയറി തൃശൂർ അക്വാട്ടിക് ലൈനിൽ വീടുകളിൽ വെള്ളം കയറി.പുത്തൂർ വെട്ടുകാട് വീടുകളിൽ വെള്ളം കയറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
