
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ച കേന്ദ്ര സർക്കാരിന്റെ കിരാത നടപടി ആരോപിച്ച് മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മിനി നിജോ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ് പ്രതിഷേധ ജ്വാല തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. ഛത്തീസ് ഗഢീല്‍ രണ്ടു കന്യാസ്ത്രീകള്‍ക്കു നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണയും പോലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കല്‍പത്തിന്റെ അടിവേരറുക്കാന്‍ പോന്നവയാണ്. ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പത്തിനെ തകര്‍ത്തുകളയുന്ന കാര്യങ്ങളാണ് സംഘ് പരിവാറും രാജ്യം ഭരിക്കുന്ന ബിജെപിയും ഉത്തരേന്ത്യയില്‍ നടത്തുന്നത് എന്ന് ലീലാമ്മ തോമസ് ആരോപിച്ചു.
ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിന്ദു കാട്ടുങ്ങൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷേർലി മോഹനൻ, ശകുന്തള സജീവൻ, പ്രിയ വിൽസൺ, മിനി വിനോദ്, ഫസില നിഷാദ്, ഗിരിജ, ജിൻസി ഷാജി, ജിത്ത് ചാക്കോ, ശോഭന രാമചന്ദ്രൻ,ബീന സാബു, ബാബു പി പി, കെ എം പൗലോസ്, രാജേഷ് കുളങ്ങര, സഫിയ ജമാൽ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
