January 29, 2026

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടി റാണി മുഖർജി, സഹനടി ഉർവ്വശി, സഹനടൻ വിജയരാഘവൻ

Share this News
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടി റാണി മുഖർജി, സഹനടി ഉർവ്വശി, സഹനടൻ വിജയരാഘവൻ

ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും 2023 ലെ മികച്ച നടന്മാർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. റാണി മുഖർജിയാണ് മികച്ച നടി. മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചർ സിനിമ. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിക്ക് ലഭിച്ചത്. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉർവശി പുരസ്കാരം പങ്കിട്ടത്. വിജയരാഘവൻ, എം.എസ്. ഭാസ്കർ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. പാർക്കിങിലെ അഭിനയമാണ് ആണ് ഭാസ്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമൽ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വർ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് രംഗമൊരുക്കിയ മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ.

മികച്ച ചിത്രം: ട്വൽത് ഫെയ്ൽ
മികച്ച സംവിധായകൻ: സുദിപ്തോ സെൻ (ചിത്രം: കേരള സ്റ്റോറി)
മികച്ച നടി: റാണി മുഖർജി (ചിത്രം മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)
മികച്ച നടൻ: ഷാരൂഖ് ഖാൻ (ചിത്രം ജവാൻ)
വിക്രാന്ത് മാസി (ചിത്രം ട്വൽത് ഫെയ്ൽ)
മികച്ച ഗായിക: ശിൽപ റാവു (ചിത്രം ജവാൻ)
മികച്ച ഗായകൻ: പിവിഎൻഎസ് രോഹിത് (ചിത്രം ബേബി)
മികച്ച സഹനടി: ഉർവശി (ചിത്രം ഉള്ളൊഴുക്ക് )
ജാനകി ബൊധിവാല (ചിത്രം വശ്)
മികച്ച സഹനടൻ: വിജയരാഘവൻ (ചിത്രം പൂക്കാലം)
എംഎസ് ഭാസ്കർ (ചിത്രം പാർക്കിങ്)
മികച്ച ഛായാഗ്രഹണം: പ്രസന്ദനു മോഹപത്ര (ചിത്രം കേരള സ്റ്റോറി)
സംഘട്ടനസംവിധാനം: നന്ദു ആന്റ് പൃഥ്വി (ചിത്രം ഹനുമാൻ)
നൃത്തസംവിധാനം: വൈഭവി മർച്ചന്റ് (ചിത്രം റോക്കി ഓർ റാണി കി പ്രേം കഹാനി)
ഗാനരചന: കസല ശ്യാം (ചിത്രം ബലഗം)
സംഗീതസംവിധായകൻ: ജിവി പ്രകാശ് കുമാർ (ചിത്രം വാത്തി)
ബി.ജി.എം: ഹർഷ്വർദ്ധൻ രാമേശ്വർ(ചിത്രം അനിമൽ)
കോസ്റ്റ്യൂം: സച്ചിൻ ലൊവലേക്കർ, ദിവ്യ ഗംഭീർ, നിഥി ഗംഭീർ (ചിത്രം സാം ബഹദൂർ)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ് (ചിത്രം 2018)
മികച്ച എഡിറ്റിങ്ങ്: മിഥുൻ മുരളി (ചിത്രം പൂക്കാലം)
പ്രത്യേക ജൂറി പുരസ്കാരം: എംആർ രാജകൃഷ്ണൻ (ചിത്രം അനിമൽ പ്രീ റെക്കോഡിങ് മിക്സ്)
തെലുങ്ക് ചിത്രം: ഭഗവന്ത് കേസരി (സംവിധാനം: അനിൽ രവിപുഡി)
തമിഴ് ചിത്രം: പാർക്കിങ് (സംവിധാനം: രാംകുമാർ ബാലകൃഷ്ണൻ)
മലയാള ചിത്രം: ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി)
കന്നഡ ചിത്രം: ദി റേ ഓഫ് ഹോപ്
ഹിന്ദി ചിത്രം: എ ജാക്ക്ഫ്രൂട്ട് ഹിസ്റ്ററി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!