
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ ബിജെപി ഗവന്മെന്റിന്റെ യഥാർത്ഥ ഫാസിസ്റ്റ് മുഖം ഒരിക്കൽ ക്കൂടി പുറത്തായതായി എന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ ആരോപിച്ചു. ച്ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിലും മത ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിരന്തര
ആക്രമണത്തിലും പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്യായമായി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് അവശ്യപെട്ടുകൊണ്ട് തൃശൂർ കോർപറേഷൻ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനയെയും മതസ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുന്ന നടപടികൾ ആശങ്ക ജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ പ്രസിഡൻ്റ് പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കൾ ആയ സോമൻ കൊളപ്പാറ, പി. പി.ജെയിംസ്,വസന്തൻ ചിയ്യാരം, സി. എം. ബാലസുന്ദരൻ, ആൽബിൻ പ്ലാക്കൽ,കെ. ആർ. സുനിൽ കുമാർ, , വിഷ്ണു. യൂ. എസ്, കുമാരികൃഷ്ണൻകുട്ടി,സ്റ്റീഫൻ അമരത്തു പറമ്പിൽ, , സി. എം. കൃഷ്ണകുമാർ, ബേബി കൂട്ടാല തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
