January 27, 2026

പീച്ചി ഡാം തുറന്ന് ഉണ്ടായ പ്രളയത്തിന് ഒരു വയസ്സ്; മഴക്കാലത്ത് സുരക്ഷ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്

Share this News
പീച്ചി ഡാം തുറന്ന് ഉണ്ടായ പ്രളയത്തിന് ഒരു വയസ്സ്; മഴക്കാലത്ത് സുരക്ഷ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്

2024 ജൂലായ്‌ 29 ന് ആണ് പീച്ചി ഡാം അനിയന്ത്രിതമായി യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ ദിവസം കൊണ്ട് 3 ഇഞ്ചിൽ നിന്നും 72 ഇഞ്ച് വരെ തുറന്നുവിട്ടതിനെ തുടർന്ന് മണലിപ്പുഴയുടെ ഇരു ഭാഗങ്ങളിലും ഉള്ള നിരവധി വീടുകളിൽ വെള്ളം കയറുകയും, കൃഷി നശിക്കുകയും, കച്ചവട സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തത്. എം എൽ എ യും റവന്യൂ മന്ത്രിയുമായ കെ രാജൻ മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകും എന്നു പറഞ്ഞു. എന്നാൽ 20% ആളുകൾക്ക് പോലും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞിട്ടില്ല എന്നും അതും തുച്ഛമായ 5000 രൂപയാണ് നൽകിയെന്നാണ് KC അഭിലാഷിൻ്റെ ആരോപണം. വെള്ളം കയറിയ കർഷകരുടെയും വ്യാപാരികളുടെയും നഷ്ടങ്ങൾക്ക് ഒരു തരത്തിൽ ഉള്ള നഷ്ട പരിഹാരവും നൽകിയിട്ടില്ല. എത്രയും വേഗം ആവശ്യമായ നഷ്ടപരിഹാരം അർഹമായ വ്യക്തികൾക്ക് നൽകണം. ജനങ്ങൾ പറയുന്നത് മന്ത്രി എന്നും പാഴ് വാക്ക് പറഞ്ഞു പോകുന്നേ ഉള്ളൂ എന്നും മണലിപ്പുഴയിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ത് കൊണ്ടാണ്
2018, 2019 പ്രളയ ശേഷം ചെറിയ മഴ പെയ്യുമ്പോഴേക്കും നിറഞ്ഞുകവിഞ്ഞ് പ്രളയ സമാനമായ സാഹചര്യം ഉണ്ടാകുന്ന സ്ഥിതിയിലാണ് മണലിപ്പുഴയിലെ കണ്ണാറ ഭാഗം . പീച്ചി മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പഴയ റോഡിലെ അവശിഷ്ടങ്ങൾ പുഴയുടെ മധ്യത്തിലാണ് കൂന കൂട്ടിയിട്ടുള്ളത്. ഇതുമൂലം സ്വാഭാവിക ഒഴുക്ക് നിലച്ചപ്പുഴ പെട്ടെന്ന് കരകവിയാൻ തുടങ്ങി.
2018,2019,2024 വർഷങ്ങളിൽ പ്രളയം മൂലം അവസാദങ്ങൾ വന്ന് അടിഞ്ഞതും
പ്രതിസന്ധിയാണ്. ജലപ്രയാണം പദ്ധതി പ്രകാരം പുഴയിൽ നിന്നും മാലിന്യം നീക്കം ചെയ്യുമെന്ന് 2020 മുതൽ പറയുന്നതാണ്‌. ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ
ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നത് വളരെ പരിതാപകരമാണ് എന്ന് കെ സി അഭിലാഷ് ആരോപിച്ചു.
ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മഴക്കാലത്ത് സുരക്ഷിതമായി അന്തിയുറങ്ങാൻ
അവസരം ഒരുക്കണമെന്ന് ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!