
നാശനഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നൽകിയില്ല, മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്
കഴിഞ്ഞ വർഷം ജുലൈ 29, 30 തീയതികളിലായി പീച്ചി ഡാം മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച മൂലം ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഒരു കൊല്ലം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കൊടുക്കാത്തതിനെതിരെ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്കു പരാതി നൽകി. ഡാം മാനേജ്മെന്റ് നിർ വഹിച്ചിരുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണ് പ്രളയത്തിന് കാരണമെന്ന് സബ് കലക്ടറുടെയും പീച്ചി എസ്എച്ച്ഒയുടെയും റിപ്പോർട്ടുകളിൽ കണ്ടെത്തിയിരുന്നു.
കലക്ടറുടെ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ല. നഷ്ടത്തിന്റെ പേരിൽ വീടൊന്നിന് 5000 രൂപ കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
അതുതന്നെ ഭാഗികമായാണ് വിതരണം ചെയ്‌തത്. പാണഞ്ചേരി വില്ലേജിൽ 189 വീടുകൾക്കും പീച്ചി വില്ലേജിൽ 69 വീടുകൾക്കും മാത്രമാണ് തുക നൽകിയിട്ടുള്ളത്. തൃശൂർ താലൂക്കിൽ 5486 വീടുകൾക്ക് നാശനഷ്ടമുണ്ടായതായി വിവരാവകാശ രേഖയിൽ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യണമെന്നും ഷാജികോടങ്കണ്ടത്ത് മു ഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
വെള്ളംകയറി നഷ്‌ടം സംഭവിച്ച വീടുകൾ
. തൃശ്ശൂർ താലൂക്ക് – 5486
. കൈനൂർ വില്ലേജ് -355
. മരത്താക്കര വില്ലേജ് – 299
കൊഴുക്കുള്ളി വില്ലേജ് – 297
. ആമ്പല്ലൂർ വില്ലേജ് – 228
. പിച്ചി വില്ലേജ് -103
. നടത്തറ വില്ലേജ് – 170
. പുത്തൂർ വില്ലേജ്- 35
. ചെമ്പുക്കാവ് വില്ലേജ്- 15
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
