
കോൺഗ്രസ് വിലങ്ങന്നൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി
കോൺഗ്രസ് പാണഞ്ചേരി മണ്ഡലം വിലങ്ങന്നൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വർഗ്ഗത്തിന്റെ പേര് പറഞ്ഞ് മുഴുവൻ കമ്മ്യൂണിസ്റ്റുകാരെയും കബളിപ്പിച്ച് സ്വന്തം കുടുംബക്കാരെ കുത്തക മുതലാളിമാരക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഈ കുടിലതന്ത്രങ്ങൾ തിരിച്ചറിഞ്ഞ മുഴുവൻ മലയാളികളും നാടിന്റെ നന്മയ്ക്കായി ഇത്തവണ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡിലെ ക്ഷീര കർഷകരേയും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും, സാമൂഹ്യ പ്രവർത്തകരെയും, വിവധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും, മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. കൊടിയ ദാരിദ്യത്തിൽ നിന്ന് പടിപടിയായി മുന്നേറി വിജയം നേടി സ്വന്തം അനുഭവം ജീവിത രേഖയാക്കിയ ബാബു അബ്രഹാമിന്റെ കമ്പളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം ആദരിച്ച കുട്ടികൾക്ക് സമ്മാനിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പതിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ ഷൈജു കുരിയൻ സ്വാഗതമാശംസിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ വിജയകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ചാക്കോച്ചൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ഡിസിസി മെമ്പർ കെ.സി അഭിലാഷ്, പാർലമെന്ററി പാർട്ടി ലീഡർ ബാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, സി. എസ്. ശ്രീജു, കോൺഗ്രസ് നേതാക്കളായ എം.കെ ശിവരാമൻ, ഷിബു പോൾ, ബി. എസ്. എഡിസൺ, ശകുന്തള ഉണ്ണികൃഷ്ണൻ, ഷിബു പീറ്റർ, കെ.സി. ചാക്കോ, കുര്യാക്കോസ് ഫിലിപ്പ്, മിനി നിജോ, ബാബു പാണം കുടിയിൽ, ലിസ്സി ജോൺസൻ, ബിനു കെ.വി, ശരത്ത്കുമാർ, വിനോദ് തേനംപറമ്പിൽ, ബിന്ദു ബിജു, സാലി തങ്കച്ചൻ, യാക്കോബ് പയ്യപ്പിള്ളി, സജി താന്നിക്കൽ, മത്തായി പൂമറ്റം, ജയപ്രകാശ്, തങ്കായി കുര്യൻ, ജിനേഷ് മാത്യു, ലിജ ബിനു, ആര്യ ശരത്ത്, ജോർജ്ജ് ജോൺ, ഹസീന മനാഫ്, സിബിൻ ജോസഫ്, ഷാജി കീരിമുള, രാജു കാവിയത്ത്, ജോൺസൺ നൈനാൻ, സാബു വേലംപറമ്പിൻ, സനൽ സണ്ണി, പൗലോസ് തെക്കിനിയത്ത്, ജയചന്ദ്രൻ കെ.വി, ബേബി കുറ്റിയിൽ, സുരേഷ് ബാബു, തോമസ് മാമൂട്ടിൽ, ജോളി ജോർജജ്, ബീന, ആന്റണി നായങ്കര, രതീഷ് പട്ടത്ത്പറമ്പിൽ, ആൽവിൻ എഡിസൺ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

