
സാമൂഹ്യവനവൽക്കരണ വിഭാഗം തൃശ്ശൂർ ഡിവിഷൻ സംഘടിപ്പിക്കുന്ന” വനവാർത്താപത്രിക” ഏകദിന ശില്പശാല ഇന്ന്
വനവും വന്യജീവികളും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. വനപരിപാലന – സംരക്ഷണ പ്രവർത്ത നങ്ങൾ കാര്യക്ഷമമായി നടത്തുന്ന ഈ കാലത്തുപോലും മനുഷ്യനും – വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ പതിവു കാഴ്ച ആകുന്നു
ഭൂമിയിൽ ജീവൻറെ സുസ്ഥിരമായ നിലനിൽപ്പിന് ആവാസ വ്യവ സ്ഥയിൽ മനുഷ്യനും വന്യജീവികളും ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളുടേയും സഹവർത്തിത്വം സന്തുലിതമാകേണ്ടതുണ്ട്. നമ്മുടെ സാമൂഹവും പ്രകൃതിയും പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന വ്യവസ്ഥിതിയിൽ വേണ്ടത്ര ഇടപെടലുകൾ നടത്തുവാൻ ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങൾക്ക് കഴിഞ്ഞേക്കാം. ആശയവിനിമയം വിരൽ തുമ്പിലൂടെ സാധ്യമാകുന്ന ഈ കാലത്ത് മനുഷ്യ ജീവിതത്തെ പോലും സ്വാധീനിക്കുവാൻ മാധ്യമങ്ങൾക്ക് കഴിയും ജനങ്ങളുടെ മേഖലയിൽ വ്യാപരിക്കുന്ന മാധ്യമ പ്രവർത്തകരും വനപരിപാലന സംരക്ഷണ രംഗത്തെ ഉദ്യോഗസ്ഥരും വിദ്‌ഗ്‌ധരും എല്ലാം ചേർന്ന് ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആവശ്യമായ ഒരു കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. അതിനുള്ള പ്രവർത്തനം ശക്തമാക്കുന്നതിന് ‘വനവാർത്താപത്രിക’ എന്ന ഏകദിന മാധ്യമ ശില്പശാലയിലൂടെ തൃശ്ശൂർ ജില്ലയിൽ തുടക്കം കുറിക്കുകയാണ്. ഈ രംഗത്ത് പ്രഗത്ഭരായ വ്യക്തിത്വങ്ങൾ നേതൃത്വം നൽകുന്ന ശില്‌പശാല 29.07.2025 ന് രാവിലെ 9.30ന് ആരംഭിച്ച് വൈകീട്ട് 5 മണിവരെ പീച്ചി വന്യജീവി ഡിവിഷൻ ഓഫീസിനോട് ചേർന്നുള്ള ഡോർമിട്ടറിയിൽ നടത്തുന്നു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
