January 27, 2026

ദേശീയപാതയുടെ വിഷയത്തിൽ തൃശ്ശൂർ MP സുരേഷ് ഗോപിയെ കണ്ടവരുണ്ടോ ? എന്ന പോസ്റ്റുമായി ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ KC അഭിലാഷ്

Share this News
ദേശീയപാതയുടെ വിഷയത്തിൽ തൃശ്ശൂർ MP സുരേഷ് ഗോപിയെ കണ്ടവരുണ്ടോ ? എന്ന പോസ്റ്റുമായി ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ KC അഭിലാഷ്

ദേശീയപാതയിൽ അടിപ്പാതകൾ അനുവദിച്ചത് കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ടി എൻ പ്രതാപൻ എം പി ആയിരുന്ന സമയത്തായിരുന്നു. പിന്നീട് എം പി മാറി സുരേഷ് ഗോപി വന്നു. തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലെ അടിപ്പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ഉന്നതതല യോഗം വിളിക്കുവാനോ, തുടർ നടപടികൾ ആലോചിക്കുവാനോ കേന്ദ്ര മന്ത്രിയോ, ജില്ലാ ഭരണകൂടമോ തയ്യാറായില്ല എന്നും.
മുടിക്കോട്,കല്ലിടുക്ക് അടിപാതകളുടെ നിർമ്മാണത്തിനു മുമ്പ് സർവീസ് റോഡുകൾ ബലപ്പെടുത്താത്തതുമൂലം
ഈ പ്രദേശങ്ങളിൽ സർവീസ് റോഡുകൾ പാടെ തകർന്നു ഇപ്പോൾ രൂക്ഷമായ ഗതാഗതകുരുക്കാണ്. എത്രയും വേഗം ഈ സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം. അതോടൊപ്പം വാണിയമ്പാറ പ്രദേശത്ത് മേൽപാത നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സർവീസ് റോഡുകൾ ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം. എന്നാൽ ഈ പ്രദേശങ്ങളിൽ നടക്കുന്ന അടിപ്പാതയുടെ നിർമ്മാണം ജീവനക്കാരില്ലാത്തതുകൊണ്ട് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഒരു പരിധിവരെ നിശ്ചലമായി എന്ന് തന്നെ പറയാമെന്നും ജനങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തുന്ന ഇത്തരം നിർമ്മാണങ്ങൾ എത്രയും വേഗത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളേണ്ട ഉത്തരവാദിത്വപ്പെട്ടവർ പ്രത്യേകിച്ച് ഒരു വർഷമായി എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ ഈ പ്രദേശത്തേക്ക് കാണ്മാനില്ല എന്നാണ് പൊതുവേ ജനങ്ങളുടെ ആരോപണം.
കുതിരാൻ തുരങ്കവും ദേശീയപാത നിർമ്മാണവും നടക്കുമ്പോൾ മുൻ എം പി മാരായ ടി എൻ പ്രതാപനും, രമ്യാഹരിദാസും അന്നത്തെ കേന്ദ്ര മന്ത്രി ആയിരുന്ന വി മുരളീധരനും, എം എൽ എ യും കളക്ടറുമൊക്കെ നിരന്തരം സ്ഥലം സന്ദർശിക്കുകയും NHAI ഉദ്യോഗസ്ഥരെയും കരാർ കമ്പനി ജീവനക്കാരെയും ഒക്കെ വിളിച്ചുവരുത്തി നിരന്തര ഇടപെടലുകൾ നടത്തിയതിന്റെ ഭാഗമായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കും യാത്രക്കാർക്കും അല്ലെങ്കിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് വേണ്ടിയെങ്കിലും എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുവാനും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുവാനും ഉത്തരവാദിത്വപ്പെട്ടവർ നേതൃത്വം നൽകണം എന്ന് ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ആവശ്യപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!