
ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പറമ്പിലേക്ക് മറിഞ്ഞ് അപകടം; അഞ്ചു പേർക്ക് പരിക്ക്
ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പറമ്പിലേക്ക് മറിഞ്ഞ് അപകടം.
ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു അപകടം. കുന്നംകുളത്തു നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് ഇടതുഭാഗത്തെ കാനയിലേക്ക് ചെരിയുകയും തൊട്ടടുത്ത വീടിൻറെ മതിലിനോട് ചേർന്ന് മറിഞ്ഞു നിൽക്കുകയും ആയിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചു പേർക്ക് പരിക്കേറ്റു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
