കണ്ണാറ ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പട്ടിക്കാട് സ്വദേശി അജയ്, പീച്ചി തെക്കേക്കുളം സ്വദേശി അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8:30 യോടെയാണ് അപകടമുണ്ടായത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്ന കാർ പട്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ പുറത്തെടുത്തത്. കാർ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തൃശ്ശൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കണ്ണാറ ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പട്ടിക്കാട് സ്വദേശി അജയ്, പീച്ചി തെക്കേക്കുളം സ്വദേശി അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8:30 യോടെയാണ് അപകടമുണ്ടായത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്ന കാർ പട്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ പുറത്തെടുത്തത്. കാർ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തൃശ്ശൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u