
ഗുരുശിഷ്യ ബന്ധങ്ങൾ ഇഴചേർന്നു കിടക്കുന്നതാണ്. അതാകണം തലമുകളിലൂ ടെയുള്ള പകർന്നാട്ടം” സത്താർ ആതൂർ
രാധടീച്ചറുടെ നാലാമത്തെ കഥാസമാഹരമായ “സുവർണ്ണ നിമിഷങ്ങൾ”, ഗിന്നസ് റെക്കോഡ് നേടീയ സത്താർ ആതൂർ പ്രകാശനം ചെയ്‌തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് പുസ്‌തകം ഏറ്റുവാങ്ങി. അനിൽ സമ്രാട്ട് മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് ജി.നാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷപ്രസംഗമായിരുന്നു. ബിബിൻ പോലൂക്കര സ്വാഗത പ്രസംഗവും, മോളി ജോസഫ് പുസ്‌തക പരിചയവും നിർവ്വഹിച്ചു. മുഖ്യ അതിഥികളെ ആദരിക്കുന്നതോടൊപ്പം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് നേടിയ “അയൻ” എന്ന കൊച്ചു വിദ്യാർത്ഥിയേയും ആദരിച്ചു. “തേറ്റ” സിനിമയുടെ പ്രധാന നടനായ ശരത്ത് വിക്രം, ഫിലിം ആർട്ട് ഡയറക്‌ടർ റംസൽ ആസീസ്, സാമൂഹിക പ്രവർത്തകൻ സുബ്രൻ ചെങ്ങാല്ലൂർ, എസ്. എൻ. തിയറ്റേഴ്‌സ് സെക്രട്ടറി സജീവൻ ചെങ്ങാലൂർ, എവർ ഗ്രീൻ ഗ്രൂപ്പ് മെമ്പർ ബെന്നി കെ. എം., തിലകൻ പൂച്ചെട്ടി, മോളി ടീച്ചർ, ഏല്യാമ്മ ടീച്ചർ, വെറ്റിനറി ഇൻസ്പെക്‌ടർ റിനിൽ, തുടങ്ങിയവരെല്ലാം ആശംസ കൾ അർപ്പിച്ചു. രാധ ടീച്ചർ മറുപടി പ്രസംഗവും, വിനീത നന്ദിയും രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
