
മുക്കാട്ടുകരയിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പദത്തിൽ എത്തിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുക്കാട്ടുകരയിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും, കോച്ചാട്ടിൽ അപ്പു നായർ എന്ന ഭാസ്കരൻ നായർ വിദ്യാഭ്യാസ പുരസ്കാരവും, തരകത്ത് ചന്ദ്രിക മെമ്മോറിയൽ എക്സലൻസി അവാർഡ് വിതരണവും സംഘടിപ്പിച്ചു. മുതിർന്ന നേതാവ് സി.ജി.സുബ്രമഹ്ണ്യന്റെ വസതിയിൽ വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന മഹനീയ സംഗമത്തിൽ യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ്.കെ.നായർ മുഖ്യാതിഥിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു. വി.എം.സുലൈമാൻ, വിൽബിൻ വിൽസൺ, നിധിൻ ജോസ്, കെ.കെ.ആന്റോ, സി.ജി.സുബ്രഹ്മണ്യൻ, ടി.വേണുഗോപാൽ, ബേബി ജോസഫ് പുലിക്കോട്ടിൽ, പി.എ.ജോസഫ്, സീതകുട്ടി തരകത്ത്, പ്രഭാകരൻ വള്ളൂർ, ശശി നെട്ടിശ്ശേരി, അന്നം ജേക്കബ്, ബാസ്റ്റിൻ ജോബി തട്ടിൽ, ചന്ദ്രൻ കൊച്ചാട്ടിൽ, ഉദയകുമാർ, ശരത്ത് ദേവരാജൻ, വി.എൽ.വർഗീസ്, രാജൻ കാൽവരി, മോഹൻദാസ് നെല്ലിപ്പറമ്പിൽ, ഭാഗ്യലക്ഷ്മി, ഉഷ മുകുന്ദൻ, ജോൺസൻ പാലക്കൻ, കെ.എ.ബാബു, ബേബി പെട്ടിക്കൽ, ഉഷ ഡേവിസ്, സ്മിത ബിജു, സി.ഡി.റാഫി, വിൽസൺ എടക്കളത്തൂർ, ജോസ് വടക്കൻ, ടി.എ.ജോൺ, സുനിൽകുമാർ, സതീശൻ മാരാർ, സി.എ.വിൽസൺ, സി.ബി.വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
