
നടത്തറ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടി സെന്ററിലെ റോഡിലെ കുഴികൾക്ക് മുന്നിൽ അത്തപ്പൂക്കളമിട്ട് പ്രതീകാത്മകമായി പ്രതിഷേധിച്ചു. നടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബിന്ദു കാട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിനെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കോടതി പോലും രൂക്ഷ വിമര്‍ശനം നടത്തുന്നു.

ആളുകള്‍ മരിച്ചാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ എന്നുണ്ടോയെന്ന് ഹൈ കോടതി ചോദിച്ചിട്ട് പോലും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ടും യാതൊരു ഇടപെടെലും നടത്താതെ മുന്നോട്ട് പോകുന്ന മന്ത്രി കൂടിയായ എംഎൽഎ കെ രാജൻ തീർത്തും പരാജയം ആണെന്ന് കെ സി അഭിലാഷ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെ എൻ വിജയകുമാർ, എ സേതുമാധവൻ, ജിന്നി ജോയ്, ജെയ്സൺ പി സി, ഇ എസ് അനിരുദ്ധൻ, എ സ് മോഹനൻ, ബാലകൃഷ്ണൻ, ഇ ആർ രവി, ഷാജു മേനോത്തുപറമ്പിൽ, റാഫെൽ മേലെടത് , ഷേർലിമോഹനൻ , പ്രിയ ഷാജു, ജലജ രാമചന്ദ്രൻ, ബിബിൻ പോലുക്കര, അർജുനൻ ടി സി, ഇ പി സുധാകരൻ,ബാലൻ,ഗോപി, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ വിശദമായി വായിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
