
എം പി വിൻസെന്റ് യു.ഡി.എഫ് തൃശ്ശൂർ ജില്ലാ ചെയർമാൻ
മുൻ ഒല്ലൂർ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡണ്ടുമായ എം.പി വിൻസെന്റിനെ പുതിയ യു.ഡി.എഫ് ചെയർമാനായി നിയമിച്ചതായി സംസ്ഥാന ചെയർമാൻ എം.എം ഹസൻ അറിയിച്ചു. വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് വിൻസെന്റ് കോൺഗ്രസിന്റെ നേതൃതലത്തിലേക്ക് എത്തിയത്. കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി നിർവാഹക സമിതിയംഗമാണ്. മാർക്ക്ദാന വിവാദത്തിൽ രാമനിലയം മാർച്ചിൽ പൊലീസിന്റെ മർദനത്തിനിരയായി. ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിച്ച എം.എൽ.എ എന്ന നിലയിൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകകലാമിന്റെ പേരിലുള്ള അവാർഡും കോവിഡ് കാലത്തെ പ്രവാസികളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്നതിന് ഇടപെടൽ നടത്തിയതിന് ‘പ്രവാസി കർമശ്രേഷ്ഠ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അപ്പോളോ ടയേഴ്സിലെ ഐ.എൻ.ടി.യു.സി സംഘടനാ പ്രസിഡണ്ട് എന്നതുൾപ്പെടെ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃതലത്തിലും സജീവമാണ്. ഒല്ലൂർ മണ്ഡലത്തിൽ നിന്നുമാണ് എം പി വിൻസെന്റ് എംഎൽഎ ആയത്.
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU
