September 8, 2024

ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ രാമൻ ചിറ റോഡ് അടച്ച് പാർക്കിംഗ് ; നാട്ടുകാർ പരാതി നൽകി

Share this News

കൊമ്പഴയിൽ പ്രവർത്തിക്കുന്ന ഹാപ്പി ഹോട്ട് ചിപ്പ്സ് ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് കൊമ്പഴയിൽ നിന്നും ഹൈവേയിൽ നിന്നും രാമൻചിറ പോകുന്ന എഴുപതോളം വീട്ടുകാർ താമസിക്കുന്നവടയ്ക്കുള്ള റോഡ് ബ്ലോക്ക് ചെയ്ത് ഒരു സ്കൂട്ടറിന് പോലും പോകാൻ കഴിയത്തിനാൽ ഒരുപാട് പേർക്ക് അപകടങ്ങൾ സംഭവിക്കുന്നു.ഹോട്ടലിലെ ബാത്ത്റൂം തുറന്ന് കൊടുക്കാത്തതിനാൽ മല മൂത്ര വിസർജ്ജനം പൊതുസ്ഥലങ്ങളിൽ ചെയ്യുന്നു.അഞ്ച് വർഷത്തോളമായി ഹോട്ടൽ ഉടമയോട് ഇതിനുവേണ്ടി സംസാരിച്ചിട്ടും യാതൊരുവിധ പരിഹാര നടപടിയും ഉടമ സ്ഥീകരിച്ചിട്ടില്ല. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയതിനെ തുടർന്ന് ഹോട്ടൽ ഉടമ പീച്ചി പോലീസ് സ്റ്റേഷനിൽ എത്തി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ടു നൽകി ഒരു സെക്യൂരിറ്റിയെ നിർത്തി ആർക്കും തടസ്സങ്ങളില്ലാത്ത രീതിയിൽ ശ്രദ്ധിക്കാമെന്നും അറിയിച്ചതായി നാട്ടുകാർ പറഞ്ഞു

പ്രാദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് click ചെയ്യുക

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!