
ഹെഡ് ലോഡ്- നിർമ്മാണ ആർട്ടിസാൻസ് തൊഴിലാളികളുടെ (CITU) നേതൃത്വത്തിൽ തൃശ്ശൂരിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു. തൃശ്ശൂർ ജില്ലാ കമ്മറ്റി സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.കരിങ്കൽ ക്വാറികൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നിയമഭേദഗതി കൊണ്ടുവരിക, നിർമ്മാണ മേഖലയെ സംരക്ഷിക്കുക, കൈവേല, ഹെഡ്ലോഡ്,നിർമ്മാണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച് നടത്തിയത്.കെ.കെ. രാമചന്ദ്രൻ ,പി.കെ. ഷാജൻ, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ , തൊഴിലാളികൾ പങ്കെടുത്തു.കുറച്ച് ദിവസങ്ങളായി തൊഴിൽ മേഖല ആകെ തകർന്ന് ഇരിക്കുകയാണെന്നും ഉടൻ ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധിയിക്കാണ് പോകുന്നതെന്നും പറഞ്ഞു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

