
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ്മപ്പെരുന്നാളും പീച്ചി മേഖല സംഗമവും നടത്തി
മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനം. ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തി രണ്ടാം ഓർമ്മപ്പെരുന്നാളും പീച്ചി മേഖല സംഗമവും 2025 ജൂലൈ 20 ഞായറാഴ്ച കൊമ്പഴ സെൻ്റ. മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വെച്ച് നടന്നു. പീച്ചി മേഖല വികാരി ഫാ- ജോണി ചെരിക്കായത്തിന്റെ നേതൃത്വത്തിൽ 9 മണിയോടെ പദയാത്ര വാണിയംപാറയിൽ നിന്നും ആരംഭിച്ചു.ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ എളിമയെയും സന്യാസത്തെയും പ്രതിനിധീകരിച്ചുകൊണ്ട് വള്ളി കുരിശുമേന്തി എംസിഎ മേഖല പ്രസിഡന്റ് മുന്നിലും ഇടവക വിശ്വാസികൾ പിന്നിലുമായി അണിനിരന്ന പദയാത്രയിൽ മൂവാറ്റുപുഴ രൂപത അധ്യക്ഷൻ മോസ്റ്റ് റവറന്റ് ഡോക്ടർ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത പങ്കുചേർന്നു. ഒമ്പതരയോടെ പദയാത്ര കൊമ്പഴ പള്ളിയിൽ എത്തിച്ചേർന്നു. പദയാത്രയുടെ സമയത്ത് മഴ മാറി നിന്നത് ദൈവവിശ്വാസം ഊട്ടിയുറപ്പിക്കാൻ കാരണമായി. പത്തുമണിയോടെ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന ആരംഭിച്ചു. കുർബാനയ്ക്കുശേഷംവന്ദ്യ പിതാവ് വചന സന്ദേശം നൽകി. മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അടുത്തവർഷത്തെ ഓർമ്മ തിരുനാൾ ചുവന്നമണ്ണ് സെന്റ്.തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയും ഫ്ലാഗ് കൈമാറുകയും ചെയ്തു. സ്നേഹവിരുന്ന് ശേഷം ഓർമ്മപെരുന്നാൾ സമാപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
