January 30, 2026

മാന്ദാമംഗലം- മരോട്ടിച്ചാൽ റൂട്ടിലെ റോഡ് ഇടിഞ്ഞു; പാലവും തകർന്ന നിലയിൽ

Share this News


മാന്ദാമംഗലം
-മരോട്ടിച്ചാൽ റൂട്ടിലെ വഴിനടച്ചിറ പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശങ്ങൾ പകുതിയോളം മഴയത്ത് ഇടിഞ്ഞു. പാലവും വീഴാറായ നിലയിലാണ്. മലയോരപാതയിലെ പ്രധാനപ്പെട്ട റോഡും പാലവുമാണ് അപകടാവസ്ഥയിലായത്. ഇതു വഴിയുള്ള ഗതാഗതവും അധികൃതർ നിരോധിച്ചു.
50 വർഷം പഴക്കമുള്ള പാലത്തിൽ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. വർഷങ്ങൾ ക്കുമുൻപ് റോഡിൽ രൂപപ്പെട്ട വിള്ളൽ പരിഹരിക്കാനും ശ്രമിച്ചില്ല. തുടർന്ന് റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങി. കഴിഞ്ഞ ദിവസത്തെ മഴയാണ് ചിറയിൽ ഒഴുക്കു വർധിച്ച് കൂടുതൽ ഇടിച്ചിലുണ്ടായത്.
പാലത്തിന്റെ കൈവരികളുടെ അടിഭാഗവും തകർന്ന നിലയിലാണ്. മലയോരപാതയിലെ വിലങ്ങന്നൂർ-പുളിഞ്ചോട് രണ്ടാം റീച്ചിലെ ഈ പാലത്തിന്റെ നിർമാണത്തിന് കിഫ്ബിയിൽനിന്ന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നുകെആർഎഫ്ബി നിർമാണച്ചുമതല ഏറ്റെടുത്ത് നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സമീപ വാസികളിൽ ചിലർ സ്ഥലം വിട്ടുനൽകുന്നതിന് തയ്യാറായില്ല. ഇവർ കോടതിയെ സമീപിച്ചു. ഇതോടെ നിർമാണം നിലച്ചു.
കഴിഞ്ഞ വർഷം മഴക്കാല ത്തും ഇതുപോലെ റോഡിനും പാലത്തിനും ഭീഷണി നേരിട്ടിരുന്നു. മന്ത്രി കെ. രാജനും കളക്ടറും അന്ന് സ്ഥലത്തെത്തി ഒരു വർഷത്തിനകം പാലം പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നുംനടന്നില്ല. ഇടിച്ചിൽ സംഭവിച്ച റോഡിൻ്റെ വശങ്ങൾ ബലപ്പെടുത്തു മെന്ന വാഗ്ദാനവും നടപ്പായില്ല.
മരോട്ടിച്ചാൽ, മാന്ദാമംഗലം മലയോരമേഖലകൾ ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതുവഴി നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. യാത്രാ നിരോധനത്തോടെ മലയോര കർഷകരും പ്രതിസന്ധിയിലാണ്.
കെആർഎഫ് ബി അസിസ്റ്റൻ്റ് എൻജിനിയർ വി.ജി. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, വാർഡംഗം ടി.എഅരോഷ് എന്നിവർ തകർന്ന റോഡും അപകടാവസ്ഥയിലായ പാലവും സന്ദർശിച്ചു.
വഴിനടച്ചിറ പാലവും റോഡും നിർമിക്കുന്നതിനാവ ശ്യമായ ഫണ്ട് ലഭ്യമാക്കിയി ട്ടും സ്ഥലം വിട്ടുനൽകാൻ വ്യ ക്തികൾ തയ്യാറാകാത്തതാ പ്രശ്ന പരിഹാരത്തിന് അടിയ ണ് നിലവിലെ തടസ്സമെന്നും പ്രശ്നം പരിഹാരത്തിന്  അടിയന്തര ഇടപെടൽ നടത്താൻ കെ ആർഎഫ്ബിക്ക് നിർദേശം നൽകിയതായും മന്ത്രി കെ. രാജൻ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!