January 30, 2026

ടച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് തർക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

Share this News

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. ബാര്‍ ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!