
കുട്ടനെല്ലൂർ ദേശീയപാതയിൽ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
ദേശീയപാതയിലെ കുട്ടനെല്ലൂരില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയുടെ പിന്നിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ റിവിന്‍ വര്‍ഗീസ് (28)നെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി .പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വലിയ ക്ഷതങ്ങളോടെ ക്യാബിനില്‍ കുടുങ്ങിയ റിവിന്‍ വര്‍ഗീസിനെ രക്ഷപ്പെടുത്താന്‍ അഗ്നിരക്ഷാസേനയ്ക്ക് ഏകദേശം ഒരു മണിക്കൂര്‍ സമയമെടുത്തു.ഹൈഡ്രോളിക് കട്ടർ,സ്പ്രെട്ടർ എന്നീ ഉപകരണങ്ങളുടെ സഹായത്തിൽ സ്റ്റിയറിങ് റോഡ്,സീറ്റ് എന്നിവ കട്ട് ചെയ്ത് ക്യാബിനിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
