January 30, 2026

ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ നേതൃത്വത്തിൽ പീച്ചി ഗവ. ലോവർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Share this News
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ നേതൃത്വത്തിൽ പീച്ചി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ നേതൃത്വത്തിൽ പീച്ചി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാതാപിതാക്കളും മക്കളും മറ്റു കുടുംബാംഗങ്ങളും തമ്മിൽ ആരോഗ്യകരമായ സുദൃഢമായ ഒരു കുടുംബ ബന്ധങ്ങൾ ഉണ്ടായാൽ മാത്രമേ ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണം നടക്കുകയുള്ളൂ. മറ്റുള്ള കുട്ടികളുമായി നമ്മുടെ കുട്ടികളെ താരതമ്യപ്പെടുത്താതെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. ലഹരിയുടെ അതിപ്രസരം നമ്മുടെ സമൂഹത്തിൽ നടമാടുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ സമയം അവരോടൊത്ത് ചെലവഴിക്കാനും സ്നേഹം കൊടുക്കാനും അത് പ്രകടിപ്പിക്കാനും നമുക്ക് സാധിക്കണമെന്ന് ബോധവൽക്കരണ ക്ലാസ് നയിച്ചു കൊണ്ട് പീച്ചി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ അഭിപ്രായപ്പെട്ടു. വാർഡ് മെമ്പറും ലഹരിവിരുദ്ധജനകീയ കർമ്മ സേനയുടെ വൈസ് ചെയർമാരുമായ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടീച്ചർ സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ കർമ്മസേനയുടെ ജനറൽ കൺവീനർ ലീലാമ്മ തോമസ് മുഖ്യ പ്രഭാഷണംനടത്തി. വൈസ് ചെയർമാന്മാരായ രാജു പാറപ്പുറം, വി. സി മാത്യു, സിജു എംജെ, റെജിഷ് കൊക്കിണി, പിടിഎ പ്രിസിഡന്റ് ലിമീഷ്, ജലജ ടീച്ചർ മുതലായവർ പ്രസംഗിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
error: Content is protected !!