പാണഞ്ചേരി , വടക്കഞ്ചേരി എന്നീ ഭാഗങ്ങളിലെ നിരവധിപേർ തട്ടിപ്പിന് ഇരയായതായി പരാതി

വിദേശ ജോലിതട്ടിപ്പ്; രണ്ടു കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ
ക്രൊയേഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച് 2 കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെ ഏലൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. 150-ഓളം ഉദ്യോഗാർഥികളെയാണ് ഇയാൾ വഞ്ചിച്ചത്. എറണാംകുളം രാജാജി റോഡിൽ എസ്‌ജിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരു കയായിരുന്നു പ്രണവ് പ്രകാശ്.
ഏലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ യു. രാജീവ് കുമാർ, എസ്‌ഐമാരായ സജീവ് കുമാർ, ഷെജിൽ കുമാർ, സിപിഒമാ രായ ബിജു, മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരവധിപേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
ഇയാളുടെ പേരിൽ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ 30 പേർ പരാതി നൽകിയിട്ടുണ്ട്.
വെള്ളാരം പാറയ്ക്കൽ നോർത്ത് വിറമാടം മൂവാറ്റുപുഴ സ്വദേശി ശ്രീജിത്ത് , ശ്രീജിത്തിൻ്റെ ഭാര്യ പൂവ്വൻചിറ കിഴക്കേ കുടിയിൽ വീട്ടിൽ സന്ധ്യ എന്നിവരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു.
വടക്കഞ്ചേരി സ്റ്റേഷനിലും കേസ് റജിസ്റർ ചെയ്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
