
തൃശ്ശൂർ കോർപ്പറേഷനിലെ 15, 16, 17, 18, 19, ഡിവിഷനുകളിലെ തെരുവുനായകളെ ഉന്മൂലനം ചെയ്യാൻ കോർപ്പറേഷൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിഡിപി തൃശ്ശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ട്
തൃശ്ശൂർ കോർപ്പറേഷനിലെ 15, 16, 17, 18, 19,
ഡിവിഷനുകളിൽ ആക്രമണകാരികളായ തെരുവുനായകളെ ഉന്മൂലനം ചെയ്യാൻ കോർപ്പറേഷൻ നടപടിയെടുക്കണമെന്ന്
PDP തൃശ്ശൂർ ജില്ലാ ജോ സെക്രട്ടറി ജെൻസൻ ആലപ്പാട്ട് ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി കോളജ് ഉള്ള മണ്ണുത്തി ഡിവിഷനിൽ വന്ധികരിച തെരുവുനായകളെ കൊണ്ടുവിടുന്നതും അതുപോലെതന്നെ വീടുകളിൽ വളർത്തുന്ന നായകളെ അസുഖം വരുമ്പോൾ മണ്ണുത്തിയിൽ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. നിരവധി ആളുകൾ പോകുന്ന സ്ഥലമാണ് മണ്ണുത്തി സെന്റർ ഇവിടെ കൊണ്ടുവന്നു തള്ളുന്ന നായകൾ ജനങ്ങൾക്ക് അപകടഭീഷണിയാണ് ഉയർത്തുന്നത്, തെരുവിൽ തള്ളുന്ന തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇവ മറ്റുള്ള വാർഡുകളിലേക്കും മറ്റുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഇതിന് ശാശ്വതമായ ഒരു പരിഹാരം കോർപ്പറേഷനിൽ നിന്ന് ഉണ്ടാകണം, ഇതിൽ ആക്രമണകാരികളായ നായകളെ ഉന്മൂലനം ചെയ്യാനും കോർപ്പറേഷൻ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

