January 30, 2026

തൃശൂരിൽ ക്ലാസ് മുറിയിൽ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Share this News
തൃശൂരിൽ ക്ലാസ് മുറിയിൽ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മൂർഖൻ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയിൽ നിന്നു പുസ്തകങ്ങളെടുക്കാൻ കുട്ടികൾ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങൾക്കിടയിലായിരുന്നു പാമ്പ്. ഉടൻ തന്നെ വിവരം അധ്യാപകരെ അറിയിക്കുകയും പിന്നാലെ കുട്ടികളെ ക്ലാസിൽ നിന്നു മാറ്റുകയും ചെയ്തു. പാമ്പിൻ കുഞ്ഞിനെ പിന്നീടു തല്ലിക്കൊന്ന ശേഷം കുട്ടികളെ തിരികെ ക്ലാസിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
error: Content is protected !!