
വിലങ്ങന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് വിലങ്ങന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ്ജ് പൊടിപാറ നിലവിളക്ക് കൊളുത്തി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന് ലോകത്തിന് തന്നെ മാതൃകയായ ഉമ്മൻചാണ്ടി എന്ന ഒരു മനുഷ്യൻ തന്റെ എളിമ കൊണ്ടും ജനസേവന താൽപരത കൊണ്ടും ഊണും ഉറക്കവും ഉപേക്ഷിച്ച് 24 മണിക്കൂറും സാധാരണക്കാർക്ക് വേണ്ടി സാധാരണക്കാരുടെ ഇടയിൽ ഓടി നടന്നു പ്രവർത്തിച്ചിരുന്നു എന്ന് ഒരുപക്ഷേ വരും തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാതെ വരും ഹൃദയത്തിൽ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ ഉമ്മൻചാണ്ടിയേ പോലുള്ള അപൂർവ്വം ജന്മങ്ങൾ സഹസ്രാബ്ധങ്ങളിൽ മാത്രമേ ജനിക്കാറുള്ളൂ എന്ന് ജോർജ് പൊടിപ്പാറ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പാർലമെൻ്റ്റി പാർട്ടി ലീഡർ ബാബു തോമസ്,എഡിസൺ ബി എസ്,ഷിബു പീറ്റർ, കുര്യാക്കോസ് ഫിലിപ്പ്, സജി താണിക്കൽ വിനോദ് തേനംപറമ്പിൽ, ലിസി ജോൺസൺ, ശരത്കുമാർ,ബാബു പതിപറമ്പിൽ, കെ.സി ചാക്കോ, ജോൺ വിലങ്ങന്നൂർ, കെ.എം കുമാരൻ, തങ്കായി കുര്യൻ, ജിനീഷ് മാത്യു, സുബി തോമസ്, ജോൺസൺ നൈനാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
