
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ കണ്ണാറ എ.യുപി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ കണ്ണാറ എ യുപി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പിറന്നുവീഴുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ച് അവന്റെ ആദ്യ വിദ്യാലയം കുടുംബമാണ് എന്നും പ്രഥമ അധ്യാപിക അമ്മയാണ് എന്നും കുടുംബത്തിൽ നിന്നും ആണ് ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണം നടക്കേണ്ടത് എന്നും ലഹരിയുടെ അമിതമായ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവർക്ക് സ്നേഹം കൊടുക്കാനും മാതാപിതാക്കൾക്ക് സാധിക്കണം എന്ന് ബോധവൽക്കരണ ക്ലാസ് നയിച്ചുകൊണ്ട് പീച്ചി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിന സന്ദേശം നൽകുന്ന കുട്ടികളുടെ മനോഹരമായ രചനകൾക്ക് പ്രോത്സാഹന സമ്മാനം നൽകി .ഹെഡ്മിസ്ട്രസ് മേഴ്സി വർഗീസ് ടീച്ചർ അധ്യക്ഷതവഹിച്ചു.PTA പ്രസിഡന്റ് എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ലഹരിവിരുദ്ധ ജനകീയ കർമ്മ സേന ജനറൽ കൺവീനർ ലീലാമ്മ തോമസ് ആമുഖപ്രഭാഷണം നടത്തി. വൈസ് ചെയർമാൻമാരായ രാജു പാറപ്പുറം, വി സി മാത്യു, കൂടാതെ കുര്യാക്കോസ്ഇ. വി, അർജ്ജുനൻ മുതലായവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
