January 31, 2026

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമ്മ പെരുന്നാളും പീച്ചി മേഖലാ സംഗമവും ജൂലൈ 20 ന്

Share this News

മലങ്കര സുറിയാനി കത്തോലിക്കാ സഭ, മൂവാറ്റുപുഴ ഭദ്രാസനം ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ
72-ാം ഓർമ്മ പെരുന്നാളും പീച്ചി മേഖലാ സംഗമവും 2025 ജൂലൈ 20 ഞായറാഴ്‌ച  കൊമ്പഴ സെൻ്റ് മേരീസ് പള്ളിയിൽ നടത്തുന്നു. അന്നേ ദിവസം രാവിലെ 8.15 ന് ധൂപ പ്രാർത്ഥന – വാണിയംപാറ പന്തലിൽ, വാണിയംപാറ പന്തലിൽ നിന്ന് 8 30ന് പദയാത്ര ആരംഭം, (9.45 ന് പദയാത്രയ്ക്ക് സ്വീകരണം -കൊമ്പഴ പളളിയിൽ , 10.30 സ്വീകരണവും
മോസ്റ്റ് റവ. ഡോ. യുഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ രൂപത) വി. കുർബാന (സമൂഹ ബലി) അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ സന്ദേശം, ധൂപ പ്രാർത്ഥന, സ്ലീബാ മുത്ത്, സ്നേഹവിരുന്ന് എന്നീ കാര്യ പരിപാടികൾ നടക്കുന്നതാണെന്ന് ഫാ. ജോണി ചെരിക്കായത്ത് (പീച്ചി മേഖല വികാരി) അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!