
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത ഗതാഗതക്കുരുക്ക് വിഷയം ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡ് മോശമായതും ഇടറോഡുകളിലൂടെ വഴിതിരിച്ചുവിടുന്നതും അടക്കം കാരണങ്ങളാൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കണ മെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിയും തൃശൂരിലെ അഭിഭാ ഷകനുമായ ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. റോഡ് നന്നാക്കൽ അടക്കം നിർദേശങ്ങൾ നേരത്തേ ഉയർന്നിരുന്നെങ്കിലും കരാറുകാരോ ദേശീയപാത അതോറിറ്റിയോ ഇതിന് തയാറായിട്ടില്ല.
വലിയ കുഴികൾ രൂപപ്പെട്ടിടത്ത് സിമന്റ് കലക്കിയൊഴിക്കൽ പോലുള്ള പരിപാടികളാണ് നടക്കുന്നത്. പലയിടത്തും റോഡിന് പകരം ചളിയും കല്ലും നിറഞ്ഞ അവസ്ഥയാണ്. അപകടകരമായ സാഹചര്യത്തിലാണ് യാത്ര നടത്തുന്നത്. ടോൾ നൽകിയിട്ട് പോലും വാഹനങ്ങൾക്ക് നല്ല റോഡ് ഒരുക്കാൻ സാധിച്ചിട്ടില്ല. മാസങ്ങളായി തുടരുന്ന ദുരിതം പരിഹരിക്കണ മെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധം അടക്കം നടത്തിയിട്ടും നടപടിയില്ല.
ഒരാഴ്ചക്കിടെ മൂന്ന് ദിവസ ത്തോളം വെയിൽ ലഭിച്ചിട്ടും റോഡ് നന്നാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇടപ്പള്ളി-മണ്ണുത്തി മേഖലയിൽ ഏറ്റവും കുറഞ്ഞ തോതിൽ ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും മോശം റോഡും അടക്കമുള്ള ദുരിതം ജനം അനുഭവിക്കുകയാണ്.
ഗതാഗത തടസ്സം കുറക്കാൻ അതോറിറ്റി മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന തൃശൂർ കലക്ടറുടെ റിപ്പോർട്ട് അവാസ്തവമാണ്.
അഞ്ചിടത്ത് ഒരുമിച്ചു നിർമാണം നടത്തിയത് ഒഴിവാക്കേണ്ടതായിരുന്നു എന്നത് കലക്ട റൂടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ ൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അഞ്ചിടത്തും ഒരുമിച്ച് നിർമാണം ആരംഭിക്കുകയും നിർമാണത്തിന് വേണ്ടത്ര വേഗതയില്ലാത്തതും മൂലം യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
