
സാധാരണക്കാർക്ക് ചെറിയ രൂപയുടെ മുദ്രപത്രം വാങ്ങുന്നതിന് വേണ്ടി ഒരു ദിവസം മുഴുവൻ വരി നിൽക്കേണ്ട ഗതികേട് ആണുള്ളത് മുദ്രപത്രങ്ങൾ വേഗത്തിൽ ലഭ്യമാക്കേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ഭൂമിക കൺസൾട്ടൻസ് അസോസിയേഷൻ കള്ളിയത്ത് ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു. യോഗത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മ വർദ്ധിപ്പിക്കുവാനും തീരുമാനിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ടായി രഞ്ജിത്തിനെയും സെക്രട്ടറിയായി ഭാവദാസിനെയും ട്രഷററായി കിഷോർ പൊറ്റക്കാടിനെയും വൈസ് പ്രസിഡണ്ട് മാരായി ജിജോ നീല ങ്കാവിൽ ജോയ് അഞ്ചേരി ജോയിൻ സെക്രട്ടറിമാരായി കബീർ സി കെ മോഹനൻ വി എം ജില്ലാ കോഡിനേറ്റർമാരായി പി എം ശ്രീനിവാസൻ ജെൻസൺ ആലപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

