
23-ാം വാർഡ് മുടിക്കോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഉമ്മൻചാണ്ടി സ്മാരക പുരസ്കാര വിതരണവും നടത്തി
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് മുടിക്കോട് കോൺഗ്രസ് കമ്മറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡന്റ് സാബു മണപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, വാർഡിലെ മുൻകാല പ്രവർത്തകരെയും, ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംഡിക്ക് പ്രവേശനം ലഭിച്ച ഡോ. ടി.എസ് ഹസൻ, കേരള എഫ്‌സി ഫുട്‌ബോൾ ടീമിൽ ഇടം നേടിയ മുഹമ്മദ് നാസിം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നേതാക്കളായ ഭാസ്‌ക്കരൻ ആദംകാവിൽ, കെ.സി അഭിലാഷ്, ലിലാമ്മ തോമസ്, ഷിജോ പി ചാക്കോ, കെ.ഐ ചാക്കുണ്ണി, ഷിയാസ് വി.എം, പരമേശ്വരൻ കുറുമാംമ്പുഴ എന്നിവർ സംസാരിച്ചു.
കബിർ താഴ്ത്ത്പറമ്പിൽ, റാഫിയ സുലൈമാൻ, ഹസിന മനാഫ്, ബീന, സാബു, ഷാജു പി.വൈ, ശിവരാമൻ കോഴി പറമ്പിൽ, അസിസ് പുതുവീട്ടിൽ, ബിബിൽ പി ചാക്കോ, ബഷീർ ടി.കെ, പൊന്നപ്പൻ, മുത്ത്, ജിക്‌സൻ പുറക്കാടൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
