
മുടിക്കോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ മുടിക്കോട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
നവീകരിച്ച ചാത്തംകുളത്തിന് സമീപവും പരിസരപ്രദേശങ്ങളിലും മുടിക്കോട് വാർഡ് 23 വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ ക്യാമ്പയിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ആരിഫ റാഫി നടത്തി. വാർഡ് വികസന സമിതി കൺവീനർ പ്രശോഭ് സ്വാഗതവും സമിതി അംഗം ഷിബു നന്ദിയും പറഞ്ഞു. മറ്റു വാർഡ് വികസന സമിതി അംഗങ്ങളും, സഹപ്രവർത്തകരും, നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. തുടർന്നുള്ള ദിവസങ്ങളിൽ വാർഡിന്റെ പലഭാഗത്തായി ശുചീകരണം തുടരുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
