
കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡിഎംഒ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി
മന്ത്രി വീണാ ജോർജ്ജ് രാജി വെക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ
ആരോഗ്യമന്ത്രി വീണാ ജോർജജ് രാജി വെക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. സർക്കാർ ആരോഗ്യ മേഖലയോട് കെടുകാര്യസ്ഥത കാണിക്കുന്നു എന്നാരോപിച്ച് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡിഎംഒ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിന്റെ വീട്ടുകാർക്ക് ഗവണ്മെന്റ് നൽകിയ ധന സഹായം അപര്യാപ്തമാണ്. നഷ്ട പരിഹാരങ്ങൾ ഒന്നും തന്നെ മനുഷ്യ ജീവന് പകരം ആകില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം ആണ് മെഡിക്കൽ കോളേജിൽ സംഭവിച്ചത് എന്നും ഇത്തരം ഭയാനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി ആണ് ഗവണ്മെന്റ് എടുത്തിട്ടുള്ളത് എന്ന് ജനങ്ങളോട് പറയാനുള്ള ആർജവം മന്ത്രി കാണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എം ഏലിയാസ് അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കൾ ആയ സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, സി.എം. ബാലസുന്ദരൻ, കെ.ആർ. സുനിൽകുമാർ, സി.ഒ. എൽദോസ്, വിഷ്ണു യു.എസ്, സ്റ്റീഫൻ അമരത്തുപറമ്പിൽ, സാം തോംസൺ, രാജേഷ് മണലൂർ, സി.എം. കൃഷ്ണകുമാർ, കെ.കെ. സുകുമാരൻ, ബഷീർ അമ്പലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
