
മാള മെറ്റ്സ് കോളേജിൽ “ജീവനം 2025” എൻ എസ് എസ് വളണ്ടിയർമാരുടെ പ്രകൃതി സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു
കേരള സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീമിന്റെ പദ്ധതിയായ പ്രകൃതി സംരക്ഷണ സേനയുടെ മേഖലാ സമ്മേളനം തൃശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വെച്ചു നടന്നു.
കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം നിർവഹിച്ചു. മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ പാലക്കാട് ജില്ലകളിലെ വിവിധ എൻജിനീയറിങ് കോളജുകളിൽ നിന്നുമായി നൂറോളം വോളണ്ടിയർമാർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ തൃശ്ശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ മനോജ് ബോധവൽക്കരണം നടത്തി. നേതൃത്വ മൂല്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി എൻഎസ്എസ് പരിശീലകൻ ഡോ:അരുൺ ബാലകൃഷ്ണൻ സംവദിച്ചു .
സാങ്കേതിക സർവ്വകലാശാല എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ വിപിൻ കൃഷ്ണ ആർ, എൻആർപിഎഫ് റീജിയണൽ സ്റ്റുഡന്റ് കോഡിനേറ്റർമാരായ അനന്തപത്മനാഭൻ, അർച്ചന വി എസ്, തരീഹുൽ ഫാരിസ്, നവീൻ ആർ, ഷന മുംതാസ്, മെറ്റ്സ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ റഫോൾസ് മരിയ പോൾ, അഭിജിത്ത് എം എ, എൻ ആർ പി എഫ് യൂണിറ്റ് കോഡിനേറ്റർമാരായ ജ്യോതിലക്ഷ്മി കെ എ, ഹബീബ് റഹ്മാൻ കെ എ എന്നിവർ സംസാരിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ. എൻ. രമേഷിൻ്റെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ: 9188400951, 9446278191.