
ദേശീയപാതയിൽ മുടിക്കോട് അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം മൂലമുള്ള യാത്രാ തടസ്സം നീക്കുന്നതിൻ്റെ ഭാഗമായി വൈദ്യുത പോസ്‌റ്റുകൾ മാറ്റി സ്‌ഥാപിച്ചു . പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട് ശിവക്ഷേത്രത്തിനു സമീപത്തായി 6 പോസ്റ്റുകളാണ് മാറ്റി സ്‌ഥാപിച്ചത്
പോസ്‌റ്റുകൾ മാറ്റി സ്‌ഥാപി ക്കുന്നതിനായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കി ലും പൊതു പണിമുടക്കു ദിവസമായതിനാൽ പണികൾക്കു തടസ്സമുണ്ടായില്ല. അതേസമയം, ദേശീയപാത അതോറിറ്റി നടത്താമെന്ന് അറിയിച്ചിരുന്ന പണികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല
പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിനു വീതി കൂട്ടാൻ റോഡിൻ്റെ തെക്കു ഭാഗത്തു ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ബാരി ക്കേഡുകൾ നീക്കി സ്ഥാപിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഈ ഭാഗത്ത് മണ്ണിട്ടു നികത്തി ഭാര വാഹനങ്ങളൊഴികെയുള്ള വാഹനങ്ങളെ സുഗമമായി കടത്തിവിടുന്നതിന് സാഹചര്യ മൊരുക്കുമെന്നും അറിയിച്ചിരുന്നു. പോസ്‌റ്റ് മാറ്റി സ്‌ഥാപിച്ചതിന്റെ ഗുണം ലഭിക്കണമെങ്കിൽ ബാരിക്കേഡ് നീക്കി റോഡിന്റെ തെക്കുഭാഗം മണ്ണിട്ടുറപ്പിക്കണം. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അടിയന്തര പരിഹാരത്തിനു ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
