
മണ്ണുത്തി ജനസേവന സമിതി വി.വി.എസ്. ഹൈസ്ക്കൂളിലേക്ക് അഗ്നിശമന ഉപകരണങ്ങൾ സംഭാവന നൽകി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഉപകരണങ്ങൾ ജനസേവന സമിതി പ്രസിഡന്റും കോർപ്പറേഷൻ മേയറുമായ എം.കെ.വർഗീസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ചമേലി കെ.മേനോന് കൈമാറി. ദുരന്തനിവാരണത്തെക്കുറിച്ച് മുൻ സബ് ഇൻസ്‌പെക്ടർ എം.കെ.മോഹനൻ ക്ലാസ്സ് നയിച്ചു. സമിതി ജനറൽ സെക്രട്ടറി സി.ഒ.വിത്സൺ, വനിതാ സെക്രട്ടറി അല്ലി മോഹനൻ, മുൻ ജനറൽ സെക്രട്ടറിമാരായ എ.സി പ്രദീപ്കുമാർ,പി.ജി. മുരളീധരൻ,സോജോ വിത്സൺ,ഉഷ മുകുന്ദൻ,വത്സ വിത്സൻ,ക്ലാര ടീച്ചർ ,എ.വി.കുമാരൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
