
പട്ടിക്കാട് സെന്റ്.അൽഫോൻസ പബ്ലിക് സ്കൂളിൽ 2025 – 2026 അദ്ധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിൽ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചും , തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു. സ്കൂൾ മാനേജർ ഫാദർ തോമസ് വടക്കൂട്ട് വോട്ടിങ്ങ് സാമ്രഗികൾ അധ്യാപകര്‍ക്ക് കൈമാറി. ബാലറ്റ് പേപ്പർ തയ്യാറാക്കിയും, പോളിംഗ് ബൂത്ത് സജ്ജീകരിച്ചും, കയ്യിൽ മഷി പുരട്ടിയും തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികളിൽ കൗതുകമുണർത്തി. ജോയൽ ജോമോൻ ,ഹിസ മിൻഹ കെ എം , ഏബൽ സോണി , വൈഗ പി ബി , കമലപ്രിയ പി എം , ഏബൽ ജിയോ എബി , ലോണറ്റ് ടി ജെ, അലൈന റോസ് പ്രിൻസ്, എന്നിവർ വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നു. അധ്യാപകരായ കവിത കെ , ജെസി ഇ. ഒ., ശ്യാമ . പി .എസ്, പ്രിൻസി ഫ്രാൻസിസ് , രേഷ്മ കെ .ആർ, അഖിൽകുമാർ ടി.എ. എന്നിവർ നേതൃത്വം നൽകി.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
