January 31, 2026

മാള മെറ്റ്സ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം “ആരംഭം 2K25” നടത്തി

Share this News
മാള മെറ്റ്സ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം “ആരംഭം 2K25” നടത്തി


തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം “ആരംഭം 2K25” മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂടാതെ അദ്ദേഹം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി ക്ലാസ് എടുക്കുകയും ചെയ്തു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, സ്റ്റുഡൻസ് യൂണിയൻ സെക്രട്ടറി ആദിൽ റിഫായിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. മാനേജ്മെൻറ് വിഭാഗം മേധാവി പ്രൊ. രസീല പി എസ് കോളേജിലെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വിവരിച്ചു. പ്ലേസ്മെന്റ് കോ- ഓർഡിനേറ്റർ ലിമ കെ ഡി, ലൈബ്രറിയൻ ഷിൻസി പി ജി , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷമീൽ എം.എ., കായിക വിഭാഗം മേധാവി സനീഷ് കെ.എം., എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി.എസ്, തുടങ്ങിയവർ അവരവരുടെ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സീനിയർ വിദ്യാർത്ഥികളുടേയും നവാഗത വിദ്യാർഥിയുടെയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. നവാഗതരായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്ററും കോമേഴ്സ് വിഭാഗം മേധാവിയുമായ പ്രൊഫ. രാജി ഹരി നന്ദി പ്രകാശിപ്പിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!