January 31, 2026

മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നത് അടിയന്തിരമായി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട്  മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ് റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി

Share this News
മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നത് അടിയന്തിരമായി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട്  മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ് റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി

പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിലെ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കൽ ഇത് വരെയും പൂർത്തി ആയിട്ടില്ല.2023 ഒക്ടോബർ മാസത്തിലാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണ ഉദ്ഘാടനം നിർവഹിച്ചതും നിർമാണ പ്രവർത്തികൾ ആരംഭിച്ചതും
2024 ൽ പൂർത്തികരിക്കും എന്ന് പറഞ്ഞ പദ്ധതി 2025 ആയിട്ടും പദ്ധതി പൂർത്തി ആയിട്ടില്ല എന്നും ജൂൺമാസത്തിലെ കനത്ത മഴയത്താണ് മഞ്ഞക്കുന്ന് മൈലാട്ടും പാറ റോഡ് പൊളിച്ച് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്
റോഡിന്റെ ഒരുവശത്ത് ജൽജീവൻമിഷന്റെ പൈപ്പുകളും മറുവശത്ത് ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പുകളും സ്ഥാപിക്കുന്നതിനാൽ
ജനങ്ങൾ യാത്രാ ദുരിധം അനുഭവിക്കുന്നു എന്ന് മാത്രമല്ല എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരുക്കി സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ രണ്ട് ആഴ്ച മുൻപാണ് തെക്കുംപാടം മൈലാട്ടും പാറ ബസ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി എടുത്ത കാനയിൽ താഴുകയും ജെസിബി ഉപയോഗിച്ച് ബസ് കെട്ടിവലിച്ച് കയറ്റുകയാണ് ചെയ്തത് റോഡിന്റെ ശോചനിയ അവസ്ഥ കാരണം മൈലാട്ടും പാറ വരെ ഓടിയിരുന്ന ബസുകൾ പൂളചുവട് വരെ മാത്രമേ ഓടുന്നുള്ളൂ.
മൈലാട്ടുംപാറ വരെ ബസ് ഓടാത്തതിനാൽ സ്കൂൾ വിദ്യാർഥികളും , തൊഴിലാളികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്
മഴക്കാലത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി എടുക്കുന്ന ചാലുകൾ കൃത്യമായി മൂടുന്നതിനും മൂടിയ ചാലുകളിൽ മെറ്റൽ ഉപയോഗിച്ച് പാക്ക് ചെയ്യുന്നതിനുള്ള നിർദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും
മാത്രമല്ല പൈപ്പുകൾ സ്ഥാപിച്ച് ടെസ്റ്റ് റിപ്പോർട്ട് നൽകുന്നതിന് ഇറിഗേഷൻ വകുപ്പ് കാലതാമസം വരുത്തിയാൽ
പ്രധാനമന്ത്രി സടക് യോജന പദ്ധതി പ്രകാരം പുനർ നിർമിക്കുന്ന തെക്കുംപാടം മൈലാടുംപാറ റോഡ് നിർമാണവും പുനരാരംഭിക്കാൻ സാധിക്കില്ല.
പ്രവർത്തികൾക്ക് കാലതാമസം വരുത്തി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റവന്യൂ മന്ത്രിയുടെ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്ന്
കെ.പി എൽദോസ്
മുൻ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!