
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു. മത്സ്യകർഷക ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ . ആർ. രവി നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ , മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ അവർകൾ യോഗത്തിൽ മുഖ്യാതിഥിയായി സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമൽ റാം , പീച്ചി മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ ജോയ്നി ജേയ്ക്കബ്ബ് , ഫിഷറീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ , പ്രദീപ് ചന്ദ്രൻ , സ്റ്റാർലിൻ കൂടാതെ 50 ഓളം കർഷകർ ചടങ്ങിൽ പങ്കെടുത്തു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പീച്ചി മത്സ്യഭവൻ പരിധിയിൽ വരുന്ന തൃശൂർ കോർപ്പറേഷൻ , പാണഞ്ചേരി പുത്തൂർ, നടത്തറ, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ മികച്ച മത്സ്യകർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു .
എല്ലാ വർഷവും ജൂലൈ 10നാണ് ദേശീയ മത്സ്യ കർഷക ദിനം ആചരിക്കുന്നത്. ഡോ. കെ എച്ച് അലിക്കുഞ്ഞി, ഡോ. എച്ച് എൽ ചൗധരി എന്നീ ശാസ്ത്രജ്ഞരുടെ ഓർമ പുതുക്കാനാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഈ രണ്ടു ശാസ്ത്രജ്ഞരും ചേർന്നാണ് ഒഡീഷയിലെ കട്ടക്കിലെ മുൻ സി ഐ എഫ് ആർ ഐ പോണ്ട് കൾച്ചർ ഡിവിഷനിൽ വെച്ച് 1957 ജൂലൈ 10-ന് ഇന്ത്യയിലെ പ്രധാനപ്പെട്ട കാർപ്പ് മത്സ്യങ്ങളുടെ ഹൈപ്പോഫിസേഷൻ അഥവാ കൃത്രിമ പ്രജനനം വിജയകരമായി പരീക്ഷിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
