
ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ഗുരുപൂർണിമ ആഘോഷിച്ചു
ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ഗുരുപൂർണിമ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ രാജേഷ് കെ കെ അധ്യക്ഷനായിരുന്നു. പ്രവീൺ പി പ്രകാശ് ചടങ്ങിന് സ്വാഗതം അറിയിച്ചു. സ്‌കൂൾ വൈസ് ചെയർമാൻ എം ജി ജയപ്രകാശ്, സ്‌കൂൾ ട്രഷറർ ചന്ദ്രൻ വി.കെ എന്നിവർ ഗുരുപൂർണിമ ദിനാശംസകൾ അറിയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജയ കെ ഗുരുപൂർണിമയുടെ മഹത്വത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. അധ്യാപകരുടെ പാദപൂജ നടത്തിക്കൊണ്ട് വിദ്യാർഥികൾ ഗുരുവന്ദനം നടത്തി. സ്‌കൂൾ മാനേജ്‌മെൻറ് വക അധ്യാപകർക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് അധ്യാപകരെ ആദരിച്ചു. അധ്യാപികയായ സിനി ചടങ്ങിന് നന്ദി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

