
വില്ലൻ വളവിലെ സർവ്വീസ് റോഡ് ഉയർത്തി ടാറിംഗ് ചെയ്യണം ; നാട്ടുകാർ റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി
വില്ലൻ വളവിലെ സർവ്വീസ് റോഡ് ഉയർത്തി ടാറിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുമ്പുപാലം , തെക്കേ അറ്റം , കുതിരാൻ എന്നീ പ്രദേശങ്ങളിലെ നിവാസികൾ ചേർന്ന് റവന്യൂമന്ത്രി കെ രാജന് നിവേദനം നൽകി. ദേശീയപാതയിൽ പാലക്കാട് ദിശയിലേക്ക് പോകുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് പാലം കഴിയുന്ന ഭാഗത്ത് വാഹനങ്ങൾ മൂന്നു വരിയായി പോകുന്നത് രണ്ട് വരിയിലേക്കാകുന്ന ഭാഗമാണ് വില്ലൻ വളവ്. അവിടെ കഴിഞ്ഞ തവണ ഗതാഗത നിയന്ത്രണ ഏർപ്പെടുത്തിയപ്പോൾ നാട്ടുകാരുടെയും പോലീസിന്റെയും ശക്തമായ ഇടപെടൽ മുഖേന വീതി കൂട്ടിയിരുന്നു.എന്നിട്ടും കുതിരാൻ അമ്പലത്തിലേക്കും ഇരുമ്പു പാലത്തിലേക്കും പോകുന്ന സർവീസ് റോഡ് ഉയർത്തി ടാറിങ് ചെയ്യാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസവും ദേശീയപാതയുടെ മുകൾഭാഗത്ത് നിന്നും സർവീസ് റോഡിലേക്ക് ലോറി മറിഞ്ഞ് അപകടം നടന്നിരുന്നു.നിരവധി ബൈക്ക് യാത്രക്കാർക്കും അപകടം സംഭവിക്കുന്നുണ്ട്. ഈ അപകടമേഖലയായ സർവീസ് റോഡിലൂടെയാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഇരുമ്പുപാലത്തെ പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ സർവീസ് റോഡ് ഉയർത്തി ടാറിങ് ചെയ്തു ഗതാഗതയോഗ്യം ആക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
