
പീച്ചി റോഡിൽ പ്രവർത്തിക്കുന്ന സമൃദ്ധി സ്റ്റോഴ്സ് എന്ന സൂപ്പർ മാർക്കറ്റിന് നേരെ സമരാനുകൂലികൾ ആക്രമണം നടത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് സനാതന അക്ഷയശ്രീ പ്രസിഡൻ്റ് എ.ആർ രാജേഷ് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുപണിമുടക്കിൽ നിന്നും വിട്ടു നിന്നതാണ് സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കാരണമെന്നും ഇതിനെതിരെയാണ് സിപിഎം പ്രവർത്തകർ സ്ഥാപനത്തിലെത്തി ആക്രമണം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ ആക്രമിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ അജിത്ത് എന്ന ജീവനക്കാരന് കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ദൃശ്യം പകർത്താനെത്തിയ സിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് നശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CzfkPxm4I5XLl84YqjBDa0?mode=r_c
