
പട്ടിക്കാട് സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ, ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങളും സമൂഹത്തിന്റെ നട്ടെല്ലുമാണെന്നും, അവരിൽ ഓരോരുത്തരിലുമുള്ള വ്യക്തി പ്രഭാവമാണ് നമ്മുടെ നാടിനെ നന്മയിലേക്ക് നയിക്കുന്നതെന്നും, സെമിനാർ നയിച്ച പീച്ചി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. കെ. സതീഷ്കുമാർ അഭിപ്രായപെട്ടു.
പ്രിൻസിപ്പാൾ ബാബു ജോസ് തട്ടിൽ അധ്യക്ഷത വഹിച്ച പരിപാടി, സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ മാനേജർ ഫാദർ തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ജനകീയകർമ സേന ജനറൽ കൺവീനർ ലീലാമ്മ തോമസ്, വൈസ് ചെയർമാന്മാരായ അഭിലാഷ് കെ. സി, രാജു പാറപ്പുറം, വി. സി മാത്യു, ചാക്കോ ചിറമേൽ, വർഗീസ് വട്ടംകാട്ടിൽ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ജെസ്സി E.O., രേഷ്മ K.R., ശ്യാമ P.S., പ്രിൻസി ഫ്രാൻസീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
