
ഒല്ലൂർ തൈക്കാട്ടുശേരിയിൽ ഇതരസംസ്ഥാന
തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും മൊബൈൽ ഫോണും ബാഗും 42,000 രൂപയും കവർന്ന പ്രതി പോലീസ് പിടിയിലായി. അസാം സ്വദേശി ഹമീദുൾ ഇല്ലാമിനെയാണ് പോലിസ് പിടികൂടിയത്.ഇയാൾ മറ്റൊരു സ്റ്റേഷനിലെ പിടിച്ചുപറി കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ 12ന് പുലർച്ചയാണ് സംഭവം.തൈക്കാട്ടുശേരിയിൽ ഹിന്ദിക്കാർ കൂട്ടമായി താമസിക്കുന്ന വീട്ടിൽ നിന്നുമാണ് അഞ്ച് മൊബൈൽ ഫോണും ബാഗും 42000രൂപയും കവർന്ന് ഇയാൾ രക്ഷപ്പെട്ടത്.പെരുമ്പാവൂരിൽ നിന്നുമാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്.മയക്കുമരുന്ന് വാങ്ങുന്നതിനും ചീട്ടുക്കളിക്കും മറ്റുമായി പണം കണ്ടെത്തുന്നതിനാണ് മോഷണമെന്ന് പോലീസ് പറഞ്ഞു.സംഭവ ദിവസം എറണാകുളത്ത് നിന്ന് ബൈക്കിൽ വന്നാണ് പ്രതി മോഷണം നടത്തിയത്.പ്രതിയിൽ നിന്ന് മോഷണം നടത്തിയ നിരവധി ഫോണുകൾ പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ ഒല്ലൂർ എസ്.എച്ച്.ഓ ബെന്നിജേക്കബ്, പ്രിൻസിപൽ എസ്.ഐ ബിബിൻനായർ, എ.എസ്.ഐ ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ ആസാദ്,സിവിൽപോലീസ് ഓഫീസർമാരായ ആദീഷ് ആന്റണി,അരുൺ,രാഗേഷ് എന്നിവർ ഉണ്ടായിരുന്നു.