
താഴെ കിടന്ന സ്വർണ കൈ ചെയിൻ തിരിച്ചേൽപ്പിച്ച് മാതൃകയായി All Kerala Photography Association (AKPA) മണ്ണുത്തി മേഖല പ്രസിഡന്റ് പ്രസാദ്. വ്യപാരി വ്യവസായി ഒല്ലൂർ മേഖല സമ്മേളനം നടക്കുന്നതിനിടെ ഫോട്ടോഗ്രാഫർ പൊന്നൂക്കര സ്വദേശി പ്രസാദിന് താഴെ നിന്നും കൈ ചെയിൻ കളഞ്ഞു കിട്ടി. ഒല്ലൂർ വ്യാപാരി വ്യവസായി എക്സിക്യൂട്ടിവ് കമ്മിറ്റി പ്രവർത്തകന്റെ 2 പവൻ ഉള്ള കൈചെയിൻ പരിപാടിയിക്കിടെ നഷ്ടമായത്. ഈ കാലഘട്ടത്തിലും നന്മ മനസ്സുള്ള ആളുകൾ ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് ഈ സംഭവമെന്ന് വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ പറഞ്ഞു.
