
മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
തൃശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികദേവി അമ്മ ടി., അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ബിനോയ് പി ബി സെമിനാർ നയിച്ചു. ലഹരി മരുന്നുകൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂര വ്യാപക ദോഷഫലങ്ങൾ, ലഹരി വലയത്തിൽ എങ്ങനെ ഉൾപ്പെടാതെ നോക്കാം, വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധത, തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. ഉദാഹരണസഹിതം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ.മാത്യു കെ ഡി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീ ഷാജു, ശ്രീ ദേവദാസ്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്ത് എം എ, റഫോൾസ് മരിയ പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേഷ് എന്നിവർ സംസാരിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
