
ഐ. എൻ.ടി.യു.സി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 87-ാം റാങ്ക് നേടിയ ശിശിര ടി.എസിനെ ആദരിച്ചു
2024 ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പരീക്ഷയിൽ 87-ാം റാങ്ക് നേടിയ
(കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ Bsc forestery ബിരുദം ) മുടിക്കോട് സ്വദേശിനി ശിശിര ടി.എസിനെ ഐ എൻ ടി യു സി പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഹാരാർപ്പണം ചെയ്തു അനുമോദിച്ചു. ഐ എഫ് എസിൽ റാങ്ക് നേടിയ ശിശിര പാണഞ്ചേരിക്ക് അഭിമാനമാണ് എന്ന് കെസി അഭിലാഷ് പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസി മത്തായി എന്നിവർ നേതൃത്വം നൽകി.
ശിശിര ടി എസ് മുടിക്കോട് താമരശ്ശേരി വീട്ടിൽ സത്യന്റെയും മിനിയുടെയും മകളാണ്.സഹോദരൻ യദു കൃഷ്ണ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

